Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Jayarajan

അ​നു​ന​യ നീ​ക്ക​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍.

കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജ​യ​രാ​ജ​ന്‍റെ സ​ന്ദ​ര്‍​ശ​ന​മെ​ന്നാ​ണ് സൂ​ച​ന.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ പ്ര​സ​ന്ന​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍ വി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ പി. ​ജ​യ​രാ​ജ​ൻ എ​ത്തി. പ്ര​ക​ട​ന​ത്തി​ന് പി​റ്റേ​ദി​വ​സം പ്ര​സ​ന്ന​ന്‍റെ ബൈ​ക്ക് ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​സ​ന്ന​ൻ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, പി. ​ജ​യ​രാ​ജ​ന് മു​ൻ​പ് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ സ​രി​ൻ ശ​ശി എ​ന്നി​വ​രും പ്ര​സ​ന്ന​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Latest News

Up